ഓരോ ദിവസവും ഓരോ പുതിയ തുടക്കമാണ്, ഒപ്പം ജീവിതത്തിൽ പുതിയ നേട്ടങ്ങളുണ്ടാക്കാനുള്ള അവസരങ്ങളും അത് നൽകുന്നു. എന്നിരുന്നാലും, ജീവിതം പ്രവചനാതീതമായിരിക്കും. അതിനാൽ ഇന്നത്തെ ഗ്രഹനിലയും ഒപ്പം നിങ്ങളുടെ ജീവിതത്തിലെ ഒരു ദിവസം എങ്ങനെ പുരോഗമിയ്ക്കുമെന്നും അറിയുന്നത് തീർച്ചയായും നിങ്ങൾക്ക് ഗുണം ചെയ്യും. നിങ്ങളുടെ ജാതകം നിങ്ങൾക്കായി എന്താണ് കരുതി വെച്ചിരിയ്ക്കുന്നത് എന്ന് മനസിലാക്കാൻ എല്ലാ രാശികൾക്കുമുള്ള പ്രതിദിന ജാതകം ഇവിടെ പരിശോധിയ്ക്കാം. നിങ്ങൾ നേരിട്ടേക്കാവുന്ന ഓരോ പ്രതിബന്ധങ്ങളും പിന്നീടുള്ള നിങ്ങളുടെ ജീവിതത്തിലെ നല്ല നിമിഷങ്ങൾക് ഒരു മുതൽക്കൂട്ടായി മാറട്ടെ.
'ജാതകം'എന്ന വാക്കുകൊണ്ട് സൂചിപ്പിയ്ക്കുന്നത് ഒരാളുടെ ജനനത്തെ സംബന്ധിച്ചുള്ള കുറിപ്പാണ്. സൂര്യൻ, ചന്ദ്രൻ, ഗ്രഹങ്ങൾ തുടങ്ങിയ ആകാശഗോളങ്ങളെക്കുറിച്ചുള്ള പഠനവും അവയുടെ ചലനം നിങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ജാതകം പറഞ്ഞു തരുന്നു .
നിങ്ങളുടെ ജനന സമയത്തെ അടിസ്ഥാനമാക്കിയാണ് ജാതകങ്ങൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അത് ഒരു നിശ്ചിത സ്ഥലത്ത് പ്രത്യേക സമയങ്ങളിൽ വ്യത്യസ്ത ഗ്രഹങ്ങളുടെ സ്ഥാനം (Planet Position) നിർവചിയ്ക്കുന്നു, അതുകൊണ്ട് തന്നെ ഓരോ വ്യക്തിയുടെയും ജാതകം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരിയ്ക്കും.
ഹിന്ദുജ്യോതിഷ പ്രകാരം രാശിചക്രത്തെ 12 ഭാവങ്ങളായി (Houses) വിഭജിച്ചിരിക്കുന്നു. നിങ്ങളുടെ ജാതകത്തിൻ്റെ ശരിയായ വിശകലനം നിങ്ങളുടെ ഭാവിയെക്കുറിച്ച് മാത്രമല്ല, ഭൂതകാലത്തെയും വർത്തമാനകാലത്തെയും കുറിച്ച് പഠിയ്ക്കാനും നിങ്ങളെ സഹായിയ്ക്കും. 12 ഭാവങ്ങൾ കൂടാതെ, ജാതക ചാർട്ടുകളിൽ ഒരു വ്യക്തിയുമായി ബന്ധപ്പെട്ട ഗ്രഹങ്ങൾ (Planets), രാശിചിഹ്നങ്ങൾ, ഗ്രഹ ദൃഷ്ടി, യോഗങ്ങൾ, സവിശേഷതകൾ, സ്വഭാവം, ഇഷ്ടങ്ങൾ/അനിഷ്‌ടങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും അടങ്ങിയിരിയ്ക്കുന്നു.
ഒരു വ്യക്തിയുടെ ജാതകം (In-depth Horoscope) വായിയ്ക്കുന്നതിലൂടെ അയാളുടെ ജീവിതത്തിലെ അനുകൂലവും പ്രതികൂലവുമായ സമയങ്ങൾ തിരിച്ചറിയാൻ കഴിയും. തൊഴിൽ, പ്രണയ ജീവിതം, ബന്ധങ്ങൾ, തുടങ്ങി മറ്റൊരു വ്യക്തിയുമായുള്ള പൊരുത്തം മുതലായ ചോദ്യങ്ങൾക്കും ചാർട്ടുകൾക്ക് ഉത്തരം നൽകാൻ കഴിയും.
Generate Your Free Career Horoscope
നിങ്ങളുടെ ജീവിതപാതയിൽ വരാനിരിയ്ക്കുന്ന ഭാഗ്യം, ജീവിതത്തിലെ തിരിച്ചടികൾ, വിവാഹം കഴിയ്ക്കാനുള്ള ശരിയായ സമയം, സംഘര്‍ഷങ്ങൾ എന്നിവയും അതിലേറെ കാര്യങ്ങളും നിങ്ങളുടെ പ്രതിദിന ജാതക/ജ്യോതിഷ ചാർട്ടിലൂടെ നിങ്ങൾക്ക് പഠിക്കാം.
വേദ ജ്യോതിഷ പ്രകാരം, സൂര്യരാശിയും (സൂര്യന്‍ - Sun) ചന്ദ്ര രാശിയും നിങ്ങളുടെ ജാതകത്തിലെ പ്രധാന ഘടകങ്ങളാണ്. ചാർട്ട് അവയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ വിശദീകരിയ്ക്കുന്നു. എന്നിരുന്നാലും, ഇവ രണ്ടും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് എല്ലാവരും ബോധവാന്മാരല്ല. മാത്രമല്ല, പലപ്പോഴും ആശയക്കുഴപ്പത്തിലാകുകയും ചെയ്യും. ഓരോ അടയാളങ്ങളും നിങ്ങളുടെ ജീവിതത്തിൽ എന്ത് സ്വാധീനം ചെലുത്തുന്നുവെന്ന് നമുക്ക് മനസിലാക്കാം.
ജ്യോതിഷപ്രകാരം, സൂര്യ രാശി സ്ഥിതി നിങ്ങളുടെ വ്യക്തിത്വത്തെ നിയന്ത്രിയ്ക്കുന്നു, നിങ്ങളുടെ സ്വഭാവസവിശേഷതകൾ, വ്യക്തിത്വം, പെരുമാറ്റം മുതലായവയുടെ പ്രധാന വശങ്ങൾ അത് ഉയർത്തിക്കാട്ടുന്നു. കൂടാതെ ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങളുടെ വിശ്വാസങ്ങൾ എന്താണെന്ന് വിശദമാക്കുന്നു. നിങ്ങളുടെ സൂര്യ രാശി കണ്ടെത്തുന്നത് എളുപ്പമാണ്, നിങ്ങളുടെ ജനന തിയ്യതിയും നിങ്ങൾ ജനിച്ച രാശി മാസവും ഉപയോഗിച്ച് ഇത് കണ്ടെത്താൻ കഴിയും. മേടം മുതൽ മീനം വരെയുള്ള രാശിചക്രത്തിൽ 12 അടയാളങ്ങളുണ്ട്, ഓരോ രാശിചിഹ്നവും ഭരിയ്ക്കുന്നത് ഒരു ഗ്രഹമാണ്. അത് ഓരോ വ്യക്തിയുടെയും വ്യക്തിത്വത്തെ സ്വാധീനിക്കുന്നു.
നിങ്ങളുടെ ജനനസമയത്ത് ചന്ദ്രന്‍ (Moon) എവിടെ നില്‍ക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ ചന്ദ്ര രാശി നിർണ്ണയിക്കുന്നത്. നിങ്ങളുടെ ചന്ദ്ര രാശി എന്താണെന്നറിയാൻ നിങ്ങളുടെ കൃത്യമായ ജനന സമയം, തിയ്യതി, സ്ഥലം എന്നിവ ആവശ്യമാണ്. ചന്ദ്രൻ്റെ ചിഹ്നങ്ങൾ 12 രാശിചിഹ്നങ്ങളെ ചുറ്റിക്കൊണ്ട് നിലകൊള്ളുന്നു, ഒപ്പം അവയിൽ ഓരോചിഹ്നത്തിലും ഏകദേശം 2 ദിവസം നിൽക്കുകയും ചെയ്യും.
സൂര്യൻ നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച് നിങ്ങളോട് പറയുന്നു. നേരെമറിച്ച്, ചന്ദ്രൻ്റെ അടയാളം നിങ്ങളുടെ മാനസികാവസ്ഥയെയും വികാരങ്ങളെയും കുറിച്ച് സംസാരിയ്ക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ മകരം രാശി ആണെങ്കിൽ, നിങ്ങൾക്ക് കൂടുതൽ അച്ചടക്കവും ഇച്ഛാശക്തിയും ഉണ്ടായിരിയ്ക്കും. പക്ഷേ, നിങ്ങളുടെ രാശി മീനം ആണെങ്കിൽ, നിങ്ങൾ വികാരാധീനനും സ്വപ്നജീവിയും ആത്മപരിശോധനാ സ്വഭാവമുള്ളയാളും ആയിരിയ്ക്കും. ചില സമയങ്ങളിൽ, ഒരു വ്യക്തിയ്ക്ക് ഒരു പ്രത്യേക രാശിയിലേയ്ക്ക് (ലഗ്നം അല്ലെങ്കിൽ രാശി) ചായാൻ കഴിയും. അത്തരം സന്ദർഭങ്ങളിൽ, അവർ ചായുന്ന വശത്തെ ആശ്രയിച്ച്, അവരുടെ പെരുമാറ്റം മാറാന്‍ തുടങ്ങുന്നു.
സൂര്യരാശികളും ചന്ദ്രരാശികളും രാശിചിഹ്നങ്ങളെ പിന്തുടരുന്നു, നിങ്ങളുടെ ജനനതിയ്യതി, സമയം, ജനനസ്ഥലം എന്നിവ അവയ്ക്ക് ആവശ്യമാണ്, എന്നിരുന്നാലും, ഇവ രണ്ടിനെയും വ്യത്യസ്തമാക്കുന്ന ഒരു ഘടകം ഇതാണ്. ചന്ദ്രരാശിയ്ക്ക് വർഷം, മാസം, ദിവസം, സമയം, സ്ഥലം എന്നിവയെക്കുറിച്ചുള്ള കൂടുതൽ കൃത്യമായ വിവരങ്ങൾ വേണം. സൂര്യൻ 12 മാസത്തിനുള്ളിൽ 12 രാശിചിഹ്നങ്ങളെയും ചുറ്റുന്നു, അതായത്, അവ ഓരോന്നിലും ഒരു മാസത്തോളം നിലകൊള്ളുന്നു. നേരെമറിച്ച്, ചന്ദ്രൻ ഒരു പ്രത്യേക ചിഹ്നത്തിൽ രണ്ടര ദിവസം മാത്രമേ സ്ഥിതിചെയ്യൂ. അതിനാൽ, നിങ്ങളുടെ ചന്ദ്രരാശി (രാശി) കണക്കാക്കാൻ, നിങ്ങളുടെ കൃത്യമായ സമയവും ജനന സ്ഥലവും നിങ്ങൾ അറിഞ്ഞിരിയ്ക്കണം.
ഒരു വ്യക്തിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്ന ഒരു ജ്യോതിഷ ചാർട്ടാണ് ജാതകം. ഇക്കാലത്ത്, നിങ്ങളുടെ ജനന വിശദാംശങ്ങൾ, സമയം, സ്ഥലം എന്നിവ നൽകിക്കൊണ്ട് Clickastro പോലുള്ള ഒരു ആധികാരിക വെബ്സൈറ്റിൽ നിന്ന് സൗജന്യ ജാതകം അല്ലെങ്കിൽ രാശിഫലം ലഭിയ്ക്കും. വിവിധ ഗ്രഹങ്ങളുടെ ഫലവും ജാതകത്തിൽ ഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്ന ഭാവങ്ങളും വിശകലനം ചെയ്തതിന് ശേഷമാണ് പ്രതിദിന രാശിഫലങ്ങൾ തയ്യാറാക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ നല്ലതും ചീത്തയും കൂടാതെ ബലവും ദൗർബല്യവും വെളിപ്പെടുത്താൻ ഇതിന് കഴിയും.
പ്രതിദിന രാശിഫലം ഓൺലൈനിൽ നേടുന്നതിലൂടെ ആളുകൾക്ക് അവരുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാവും. ചില ഭാവങ്ങളിലെ ഗ്രഹങ്ങളുടെ സ്ഥാനം ചിലത് അർത്ഥമാക്കുന്നുണ്ട്, കൂടാതെ ശുഭകരമായ ഒരു സംഭവത്തെക്കുറിച്ച് നിങ്ങളോട് പറയാനോ നിങ്ങളുടെ വഴിയിൽ വരുന്ന അപകടത്തെക്കുറിച്ച് നിങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകാനോ അത് പഠിച്ചശേഷം ജ്യോതിഷികൾക്ക് കഴിയും.
ഗഹനമായ ജാതകം ജീവിതത്തിൽ നിങ്ങളുടെ വഴികാട്ടിയായി പ്രവർത്തിയ്ക്കും. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, ബന്ധങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ അറിവോടെയുള്ള തീരുമാനങ്ങൾ (Informed decisions) എടുക്കാൻ ഇത് നിങ്ങളെ സഹായിയ്ക്കും. വരും ദിനങ്ങളിൽ എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള സൂചനകൾ ഇത് നൽകും, അതുവഴി സ്വയം നന്നായി തയ്യാറെടുക്കാനും ആത്മവിശ്വാസത്തിൻ്റെ പുതിയ തലത്തിൽ മുന്നോട്ട് പോകാനും നിങ്ങളെ സഹായിയ്ക്കും.
നിങ്ങളുടെ ദിവസം എങ്ങനെ മുന്നോട്ട് പോകും എന്നതിനെക്കുറിച്ച് കൂടുതലറിയാൻ Clickastroയിലെ നിങ്ങളുടെ പ്രതിദിന രാശിഫലങ്ങൾ നിങ്ങളെ സഹായിയ്ക്കും. ആകാശഗോളങ്ങളുടെ സ്ഥാനവും ചലനവും അടിസ്ഥാനമാക്കി നിങ്ങളുടെ ദിനചര്യയിൽ നിങ്ങൾ നേരിടുന്ന എല്ലാ തടസ്സങ്ങളും ഇത് എടുത്തുകാണിയ്ക്കുന്നു. കൂടാതെ, മലയാളത്തിലുള്ള ഇന്നത്തെ ജാതകം ഉപയോഗിച്ച് നിങ്ങളുടെ വ്യക്തിത്വം, തൊഴിൽ മേഖല, വൈവാഹിക ജീവിതം, മറ്റുള്ളവരുമായുള്ള ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള ഗഹനമായ ഉൾക്കാഴ്ചകൾ നിങ്ങൾക്ക് ലഭിയ്ക്കും, കൂടാതെ മറ്റ് രാശികളുമായുള്ള നിങ്ങളുടെ പൊരുത്തം പരിശോധിക്കാനും കഴിയും.